മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പോസിറ്റീവ്; രോഗലക്ഷണങ്ങളില്ല

മുഖ്യമന്ത്രി പിണറായി വിജയന് കോ വിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്നതിനായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മകൾ വീണ വിജയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിണറായിയിലെ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മരുമകൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിണറായിയിലെ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മുഖ്യമന്ത്രി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്നതിനായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News