അധിക നികുതി ഒഴിവാക്കി മാഹിയില്‍ മദ്യത്തിന്റെ വില കുറയും

കോവിഡ് മഹാമാരി തീര്‍ത്ത ആഘാതത്തിലും പദ്ധതിവിഹിതം വിനിയോഗിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച് വടകര നഗരസഭ. നഗരസഭയുടെ വരുമാനം പിരിച്ചെടുക്കുന്നതിലും 202021 വര്‍ഷത്തില്‍ മികവ് കാട്ടി.

ഫണ്ടിനത്തില്‍ 100.13 ശതമാനം ചെലവ് കൈവരിച്ചു. വരുമാനത്തില്‍ 91.4 ശതമാനം പിരിച്ചെടുക്കാനുമായി. പ്രളയവും കോവിഡും കാരണം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞവര്‍ഷത്തെ പദ്ധതികളും ഏറെയുണ്ടായിരുന്നു. അവയുള്‍പ്പെടെയാണ് പദ്ധതിവിഹിതം 100.13 ശതമാനം ചെലവഴിച്ചത്.

പ്രത്യേകഘടകപദ്ധതിയായ റോഡുകളുടെ അറ്റകുറ്റപ്പണി ഇനത്തില്‍ നൂറുശതമാനവും മെയിന്റനന്‍സ്, ഗ്രാന്റ് നോണ്‍ റോഡ് ഇനത്തില്‍ 95 ശതമാനവുമാണ് മറ്റ് ചെലവുകള്‍. നെല്‍ക്കൃഷി വികസനം, പാടശേഖരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍, കര്‍ഷക ഉത്പാദനസംഘങ്ങള്‍ക്കുള്ള ധനസഹായം, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്, നഗരസഭ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം, പുതിയ സ്റ്റാന്‍ഡ് യാര്‍ഡ് നവീകരണം, പാലിയേറ്റീവ് പരിചരണം, പകല്‍വീടുകളിലേക്കും ഷീ ലോഡ്ജുകളിലേക്കും അടിസ്ഥാനസൗകര്യം എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കി.

ഉത്പാദനമേഖലയില്‍ 88 ലക്ഷംരൂപയും പാര്‍പ്പിടമേഖലയില്‍ 1.88 കോടിയും കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി 1.82 കോടിയും പദ്ധതിവിഹിതത്തില്‍നിന്ന് ചെലവഴിച്ചു. മുന്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതികളാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്.

കാര്യക്ഷമമായി പദ്ധതിനിര്‍വഹണം പൂര്‍ത്തിയാക്കുന്നതിനും റവന്യൂവരുമാനം പിരിച്ചെടുക്കുന്നതിനും നേതൃത്വം നല്‍കിയ ജീവനക്കാരെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ആസൂത്രണസമിതി അംഗങ്ങളെയും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു, വൈസ് ചെയര്‍മാന്‍ പി.കെ. സതീശന്‍ എന്നിവര്‍ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News