ബസില്‍ നിന്നു യാത്രപാടില്ല, വിവാഹങ്ങള്‍ക്ക് നൂറുപേര്‍ മാത്രം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

കോവിഡ് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിലാണ് രാജ്യം. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ സീറ്റില്‍ മാത്രമേ ആളുകളെ അനുവദിക്കൂ. കോവിഡ് വ്യാപനം രൂക്ഷമായ ചെന്നൈ നഗരത്തിലും ഇതു ബാധകമാണ്. ടാക്‌സികളില്‍ ഡ്രൈവറെ കൂടാതെ മൂന്നു പേര്‍ മാത്രം. ഓട്ടോ റിക്ഷകളില്‍ ഡ്രൈവറെക്കൂടാതെ രണ്ടു പേര്‍ക്കാണ് അനുമതിയുള്ളത്.

കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും തമിഴ്‌നാട്ടില്‍ വരുന്നവര്‍ക്ക് ഇ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്. മാളുകളിലെ തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള തീയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. ക്ലബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മറ്റു പരിപാടികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവയിലെല്ലാം അന്‍പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം.

ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികള്‍ക്കു പരമാവധി പ്രവേശിപ്പിക്കാവുന്നത് ഇരുന്നൂറു പേരെ ആയിരിക്കും. വിവാഹങ്ങളില്‍ പങ്കെടുപ്പിക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അന്‍പത് ആയും നിശ്ചയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News