യുഡിഎഫ് സ്ഥാനാർഥി വീണയുടെ ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകൾ ആക്രിക്കടയില്‍ വിൽപ്പനയ്‌ക്ക്


വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ബിജെപിയുമായി കോൺഗ്രസ്‌ നീക്കുപോക്കുണ്ടായെന്ന്‌ പറയപ്പെടുന്ന മണ്ഡലമാണ്‌ വട്ടിയൂർക്കാവ്‌. നിലവിൽ എൽഡിഎഫിലെ വി കെ പ്രശാന്താണ്‌ ഇവിടത്തെ എംഎൽഎ.

നേമത്തിനുശേഷം ബിജെപി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ്‌ സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ വിജയം നല്‍കിയ ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here