കോഴിക്കോട് കരുമലയില്‍ യുഡിഫ് ആക്രമണം; അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കോഴിക്കോട് കരുമലയില്‍ യുഡിഫ് ആക്രമണം. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമത്തില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

പ്രകടനമായി സംഘടിച്ചെത്തിയവരാണ് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞത്.

മലപ്പുറം എടവണ്ണപ്പാറയില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ യൂത്ത് ലീഗ് കൊലവിളി പ്രസംഗം നടത്തിയിരുന്നു. ഇതിനെതിരെ സിപിഐഎം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here