രോഗം വെറുപ്പിന്റെ വേളയാക്കുന്നവരെ സംസ്കാരത്തിന്റെ ലക്ഷണം ഓർമ്മിപ്പിച്ച് എഴുത്തുകാരൻ എം വി ബെന്നി

രോഗം വെറുപ്പിന്റെ വേളയാക്കുന്നവരെ സംസ്കാരത്തിന്റെ ലക്ഷണം ഓർമ്മിപ്പിച്ച് എഴുത്തുകാരൻ എം വി ബെന്നി ,ഫേസ്ബുക്ക് ഉള്ളതുകൊണ്ട് നമ്മൾ സംസ്കാരമില്ലാത്തവരാണെന്ന് സ്വയം പ്രഖ്യാപിക്കേണ്ട കാര്യമൊന്നുമില്ല.

ബെന്നിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

മലയാളികളല്ലേ, പറഞ്ഞിട്ട് കാര്യമില്ല! അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നതാണ് അവരുടെ ചിരന്തന മുദ്രാവാക്യം. വേറെ നാടുകളിലൊക്കെ അമ്മയെ തല്ലിയാൽ ഒരു പക്ഷമേ ഉള്ളു. തല്ലിയത് തെറ്റാണെന്ന പക്ഷം മാത്രം. ഇവിടെ അതിനും രണ്ടുണ്ട് പക്ഷം!
ഒരാൾ രോഗിയാണെന്ന് അറിഞ്ഞാൽ അയാൾക്ക് രോഗ വിമുക്തി ആശംസിക്കുക എന്നതാണ് ഒരു സാമാന്യ മര്യാദ. ശത്രുവാണെങ്കിൽ പോലും ആ മര്യാദ പാലിക്കപ്പെടണം.
പക്ഷേ, ഇപ്പോൾ ഫേസ്ബുക്കിൽ രണ്ട് തരത്തിലാണ് മുഖ്യമന്ത്രിയുടെ കോവിഡ് ബാധയെ കുറിച്ചുള്ള പ്രതികരണങ്ങൾ. ഒരു കൂട്ടർ പതിവുപോലെ രോഗവിമുക്തി ആശംസിക്കുന്നു. മറ്റേ കൂട്ടർ, മുഖ്യമന്ത്രിയെ പോലും രക്ഷിക്കാൻ കഴിയാത്ത നിങ്ങളാണോ കേരളത്തെ രക്ഷിക്കാൻ പോകുന്നത് എന്ന പരിഹാസവുമായി ഇറങ്ങിയിരിക്കുന്നു. പാർട്ടികളൊന്നും അല്ല എല്ലാം സ്വയം പ്രഖ്യാപിത പ്രതികരണക്കാരാണ്!
എന്ത് പറയാനാണ്! എത്രയൊക്കെ മുൻകരുതലെടുത്താലും ആർക്കും രോഗങ്ങൾ പിടിപെടാം. ആ സന്ദർഭത്തിലും രോഗിക്ക് രോഗ വിമുക്തി ആശംസിക്കാൻ നമുക്ക് കഴിയണം. അതൊക്കെയാണ് സംസ്കാരത്തിന്റെ ലക്ഷണം.
ഫേസ്ബുക്ക് ഉള്ളതുകൊണ്ട് നമ്മൾ സംസ്കാരമില്ലാത്തവരാണെന്ന് സ്വയം പ്രഖ്യാപിക്കേണ്ട കാര്യമൊന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here