വാക്‌സിന്‍ എടുത്തിട്ടും, മാസ്‌ക് ധരിച്ചിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് കൊവിഡ് വന്നു; ഡോക്ടര്‍ അഷീല്‍ വിശദീകരിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് മകള്‍ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്.

എന്നാല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടും മാസ്‌ക് ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടും മുഖ്യമന്ത്രിക്ക് എങ്ങനെ കൊവിഡ് വന്നു എന്നതാണ് ഉയരുന്ന ചോദ്യം ഈ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് ഡോക്ടര്‍ അഷീല്‍.

“ആദ്യം മകൾ വീണക്ക് കോവിഡ് സ്ഥിരീകരിക്കുന്നു.അതിനു ശേഷം മുഖ്യമന്ത്രി ക്വാറന്റൈനിൽ പോകുന്നു.ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നു.നേരത്തെയുള്ള മറ്റു രോഗാവസ്ഥകൾ കൊണ്ട് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുകൊണ്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയി.മറിച്ച് കോവിഡ് രോഗാവസ്ഥ മൂലമല്ല ആ തീരുമാനം എടുത്തത്” .

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടും മാസ്‌ക് ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടും മുഖ്യമന്ത്രിക്ക് എങ്ങനെ കൊവിഡ് വന്നു എന്നതാണ് ഉയരുന്ന ചോദ്യം.

ഇതിൽ മാസ്ക് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. മറ്റുള്ളവരിൽ നിന്നും നമ്മിലേക്ക് രോഗം പകരാതിരിക്കാനും ,നമ്മളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനും മാസ്ക് സഹായിക്കും.കോവിഡിൽഅടിസ്ഥാനപരമായ പ്രതിരോധം തരുന്ന ഒന്നാണ് മാസ്ക്. പുറത്തിറങ്ങിയപ്പോഴൊക്കെ മുഖ്യമന്ത്രി മാസ്ക് ധരിച്ചിരുന്നു എന്നത് ഏറെ മാതൃകാപരമാണ്.
എന്നാൽ സെയ്ഫ്റ്റി ബബ്ബിളിൽ ആർക്കെങ്കിലും രോഗം വന്നാൽ പടരാനുള്ള സാധ്യത ഏറെയാണ് .അതായത് ഒരു വീടിനുള്ളിലാണ് കുടുംബങ്ങൾ സേഫ്റ്റി ബൈബിളിൽ ഉള്ളവരാണ്.അവർക്കിടയിൽ മാസ്ക് ധരിച്ച് ഇടപെടാൻ പരിമിതികൾ ഉണ്ടാകും .മുഖ്യമന്ത്രിയുടെ മകൾ വീണ എന്ന കുടുംബാംഗത്തിൽ നിന്നാകാം അദ്ദേഹത്തിന് കോവിഡ് ബാധിച്ചിട്ടുണ്ടാകുക എന്നതാണ് ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം.

എല്ലാവരും ചോദിക്കുന്നത് വാക്സിനെക്കുറിച്ചാണ്.

ഡ്രൈവിങ്ങിൽ സീറ്റ് ബെൽറ്റ് പോലെയാണ് വാക്സിൻ .സീറ്റ് ബെൽറ്റ് ആക്സിഡന്റ് തടയാനുള്ളതല്ല ,അപകടം കുറക്കാനുള്ളതാണ്.അതുപോലെ വാക്സിനും കോവിഡ് പൂർണ്ണമായി തടയുന്നതിന് പകരം അപകടങ്ങളെയാണ് ചെറുക്കുന്നത്.ആദ്യ ഡോസ് എടുത്ത്‍ നാലാഴ്ചക്കുള്ളിൽ 30 മുതൽ 40 ശതമാനം വരെ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറക്കുന്നു .രണ്ടാമത്തെ ഡോസ് എടുത്ത് നാലാഴ്ചക്ക് ശേഷം അത് 70 ശതമാനമായി കൂടുന്നു.രണ്ടാമത്തെ ടോസിന് ശേഷമുള്ള നാലാഴ്ചകൾക്ക് ശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമായ അവസ്ഥ 95 ശതമാനമായി കുറക്കുന്നു മരണ സാധ്യത 100 ശതമാനമായി കുറക്കുന്നു

മുഖ്യമന്ത്രി ആദ്യ ഡോസ് ആണ് എടുത്തിരുന്നത് .നാലാഴ്ചക്ക് ശേഷമാണ് അദ്ദേഹത്തിന് കോവിഡ് വന്നത്.അതിനാൽ തന്നെ രോഗാവസ്ഥ കൂടുതൽ ആകാനുള്ള സാധ്യത തീരെയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News