ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെയുള്ള നാലാമത്തെ മുഖം ഒരു സ്മാർട്ട് ഫോൺ ആണെന്നതു പ്രേക്ഷകരിൽ കൂടുതൽ കൗതുകത്തിന് വഴി ഒരുക്കുന്നു.ഒരു ടെക്നോ ഹൊറര്‍ ത്രില്ലര്‍:നമ്മളെല്ലാവരും ജീവിക്കുന്ന ചുറ്റുപാടുകളില്‍, ദിനംപ്രതി ജീവിതത്തില്‍ വലിയൊരു സാനിധ്യവും, സ്വാധീനവും ടെക്നോളജിക്കുണ്ട്.പ്രധാനമായും മൊബൈല്‍ ഫോണ്‍ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു.മൊബൈൽ ഫോണ്‍ന്‍റെ അനന്തമായ സാധ്യതകളുടെ നെറ്റവർക്കുകൾ സൃഷ്ടിക്കുന്ന നിഗൂഢതകളുടെ, വലിയൊരു സാധ്യതയായി ചതുര്‍ മുഖം.മലയാളത്തിലെ ആദ്യ ‘ടെക്‌നോ-ഹൊറർ’ സിനിമ എന്ന വിശേഷണവുമായാണ് ‘ചതുർ മുഖം എത്തുന്നത്.
തേജസ്വിനി എന്ന മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സെല്‍ഫിയെടുത്താണ് തന്റെ ഒരു ദിവസം തുടങ്ങുന്നത്. തുടര്‍ന്ന് തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സെല്‍ഫികളിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് അതില്‍ ലയിച്ചു ജീവിക്കുന്ന, തന്റെ ചുറ്റുപാടുകളില്‍ അധികം ശ്രദ്ധ ചെലുത്താത്ത ഒട്ടനേകം ആളുകളെ പോലെയാണ് ചതുര്‍മുഖത്തിലെ നായികയും. തേജസ്വിനിയുടെ (മഞ്ജു വാര്യര്‍) ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും സമകാലീനമായ ഒന്നാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന, അവിടെ തന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. അതിൽ നിന്നും സെൽഫിയുടെ അനന്തമായ സാധ്യതകളിലേക്ക് കഥ വികസിക്കുകയാണ്.
നാട്ടിലേക്ക് പോകുന്ന തേജസ്വിനിയ്ക്ക് തന്റെ കൈയിലുള്ള ഫോണ്‍ നഷ്ടപ്പെടുന്നു. ഒരു ഫോണ്‍ അഡിക്റ്റായ തേജസ്വിനി ഉടനെ തന്നെ താത്കാലികമായി ചെറിയ തുക കൊണ്ട് ഒരു പുതിയ ഫോണ്‍ വാങ്ങുന്നു.പുതിയ ഫോണിന്റെ വരവോടു കൂടി അവളുടെ ജീവിതത്തില്‍ അരങ്ങേറുന്ന നിഗൂഢതകള്‍ നിറഞ്ഞ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ് ആദ്യ പകുതിയുടെ സഞ്ചാരം.ഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഭീതി നിറഞ്ഞ സന്ദര്‍ഭങ്ങളുടെ ഘോഷയാത്രയാണ് പിന്നീട് അങ്ങോട്ട്. ഇവിടെ കണ്ടാല്‍ ഞെട്ടുന്ന പ്രേതരൂപങ്ങളില്ല,ഇരുട്ടത്ത് മുടിയഴിച്ചിട്ട് നടക്കുന്ന യക്ഷികളുമില്ല… അവയ്ക്കെല്ലാം തുല്യമായ ഭീതിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ മാത്രം. ഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഹൊറര്‍ ചുറ്റുപാടുകളും, ത്രില്ലിംഗ് മൊമെന്റ്‌സുമാണ് ചതുര്‍മുഖത്തെ വ്യത്യസ്തമാക്കുന്നത്. മനഃശാസ്ത്രപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന സിനിമയാണ് ‘ചതുർ മുഖം.’
തേജസ്വിനിയായി മഞ്ജു വാര്യർ തകർത്തഭിനയിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.സണ്ണി വെയ്നും അസാമാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്നു.. അലന്‍സിയറും ശ്രീകാന്ത് മുരളിയും തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് വേറിട്ട് നില്‍ക്കുന്നു. രഞ്ജിത്ത് കമലാശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രചന അഭയകുമാര്‍ കെയും അനില്‍ കുര്യനുമാണ്. ക്യാമറമാന്‍ അഭിനന്ദന്‍ .
Get real time update about this post categories directly on your device, subscribe now.