“ഞാൻ അങ്കിളിന്റെ ഒരു കട്ടഫാനാ,” അല്ലു അര്‍ജുന് വൃദ്ധിക്കുട്ടിയുടെ വക സ്പെഷൽ പിറന്നാൾ ആശംസ

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ ചിത്രങ്ങൾക്കെല്ലാം ഏറെ സ്വീകാര്യതയാണ് കേരളക്കരയിൽ ലഭിക്കാറുള്ളത്. ഡാൻസർ എന്ന രീതിയിലും തന്റേതായൊരു കയ്യൊപ്പു പതിപ്പിച്ചിട്ടുള്ള അല്ലു അർജുന്റെ ഡാൻസിനും ഏറെ ആരാധകരുണ്ട്. ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുന്ന അല്ലു അർജുന് മനോഹരമായൊരു ആശംസ അർപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ബാലതാരം വൃദ്ധി വിശാൽ.

അല്ലുവിന്റെ ഏറെ ശ്രദ്ധേയമായ ‘കുട്ടി ബൊമ്മാ…കുട്ടി ബൊമ്മ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചുകൊണ്ടാണ് വൃദ്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഹാപ്പി ബർത്ത്ഡേ അല്ലു അർജുൻ അങ്കിൾ… ഞാൻ അങ്കിളിന്റെ ഒരു കട്ടഫാനാ….” വൃദ്ധിക്കുട്ടി പറയുന്നു.

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവച്ച് വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാൻ അവസരം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here