
ബൈക്കിൽ കൊച്ചി നഗരത്തിലൂടെ കറങ്ങി മഞ്ജു വാര്യർ; വീഡിയോ.
മഞ്ജുവിനെ തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികരും മറ്റും വണ്ടിയുടെ സ്പീഡ് കുറച്ച് താരത്തെ കൈവീശി കാണിച്ചാണ് കടന്നു പോയത്.
‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ താരത്തിനെ കൈവീശി കാണിക്കുകയും കുശലം അന്വേഷിക്കുകയുമൊക്കെ ചെയ്തു.
ഏറെ നാളായി കൊച്ചിയിലൂടെ താൻ ബൈക്കിൽ യാത്ര ചെയ്തിട്ടെന്നും അതുകൊണ്ടു തന്നെ ഈ യാത്ര ഏറെ ആസ്വദിക്കുന്നുവെന്നും മഞ്ജു പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here