ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യത്തില്‍ ഇന്ന് അന്തിമവാദം

ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഇന്നലെ ക്രൈംബ്രാഞ്ചിൻ്റെ വിശദമായ വാദം കേട്ടിരുന്നു.

ഇ ഡിയ്ക്ക് ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ ആരോപണം. കേസുമായി ബന്ധമില്ലാത്ത ഓരാള്‍ക്കെതിരെ തെളിവുണ്ടാക്കാനൊ കേസിലേക്ക് വലിച്ചി‍ഴക്കാനൊ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പ്രതികളിൽ സമ്മർദ്ദം ചെലുത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് ഇ ഡിക്കെതിരെ കേസ് എടുത്തത്. എന്നാൽ സമാന സ്വഭാവമുള്ള കേസുകളിൽ രണ്ട് എഫ്ഐആര്‍ നിലനിൽക്കില്ലെന്നാണ് ഇ ഡി യുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News