കൊവിഡ് രണ്ടാം തരംഗത്തെ ഗൗരവത്തോടെ കാണണമെന്ന് പ്രധാനമന്ത്രി; ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിനേഷന്‍ ഉത്സവ്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നത്.

വീഡിയോ കോൺഫെറൻസ് വഴിയാണ് യോഗം ചേർന്നത്. കോവിഡ്19 ന്റെ രണ്ടാം തരംഗം അതീവ ഗൗരവത്തോടെ സമീപിക്കണമെന്നും സംസ്ഥാനങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു.

രണ്ടാം താരംഗത്തെ നേരിടാൻ രാജ്യം സജ്ജമാണെന്നും,കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിനു ഇപ്പോൾ അനുഭവസമ്പത്തും സ്വന്തമായി വാക്‌സിനും കയ്യിലുണ്ടെന്നും മോദി വ്യക്തമാക്കി.

കോവിഡ് ടെസ്റ്റിംഗ് 70% ത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു. ഈ മാസം 11 മുതൽ 14 വരെ ടിക ഉത്സവ് അഥവാ വാക്‌സിനേഷൻ ഉത്സവം നടത്തുമെന്നും മോദി പറഞ്ഞു.

അതേ സമയം മഹാരാഷ്ട്രയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്നും. മഹാരാഷ്ട്രയിലേക്ക് ഉള്ള വാക്‌സിൻ വിതരണം ഇരട്ടിയാക്കണമെന്നും മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

കോവിഡ്​ രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കർണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​.

84.61 ശതമാനം കോവിഡ്​ രോഗികളും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്​. മഹാരാഷ്ട്രയിൽ 56,286 പേർക്ക് പുതുതായി കൊറോണ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 376 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News