തെരഞ്ഞെടുപ്പിന് ശേഷവും തിരക്കിലാണ് ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍

തെരഞ്ഞെടുപ്പിന് ശേഷവും ഏറ്റുമാനൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വി എൻ വാസവൻ തിരക്കിലാണ്. സ്വന്തം തെഞ്ഞെടുപ്പ് സാമഗ്രികൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസം തന്നെ വി എൻ വാസവൻ മണ്ഡലത്തിൽ ഇറങ്ങി.

കാറ്റും മഴയും മുന്നിൽ കണ്ട് പരിസരം വൃത്തികേടാവാതിരിക്കാനും ഇതുമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്ടാവാതിരിക്കുവാനുമാണ് തൻ്റെ ബാനറുകളും പോസ്റ്ററുകളും കട്ടൗട്ടുകളും നീക്കം ചെയ്യാൻ സ്ഥാനാർഥി തന്നെ നേരിട്ടിറങ്ങിയത്.

ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ നഗര ഗ്രാമപ്രദേശങ്ങൾ അടക്കം എല്ലാ മേഖലകളിൽ നിന്നും പ്രവർത്തകരോടൊപ്പമാണ് വി എൻ വാസവൻ തെഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നീക്കം ചെയ്തത്. ചുവരെഴുത്തുകൾ വെള്ളപൂശി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ബാനറുകളും ഫ്ളക്സ് ബോർഡുകളും വെക്കരുതെന്ന് നിർദ്ദേശം സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിനു മുൻപ് തന്നെ അറിയിച്ചിരുന്നു.

മുൻകാലങ്ങളിൽ കാറ്റിലും മഴയിലും ബോർഡുകളും ബാനറുകളും ഒക്കെ വഴിയിലേക്ക് വീണും പോസ്റ്റർ പതിച്ച ചുവരുകൾ നനഞ്ഞു വൃത്തികേടായും പലർക്കും അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു.ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായി
തെരഞ്ഞെടുപ്പ് പ്രചരണം സൂചിപ്പിക്കുന്ന ഒരു സാമഗ്രികളും മണ്ഡലത്തിൽ അവശേഷിക്കേണ്ടതില്ലെന്ന നിർബന്ധമുണ്ടായിരുന്നു സ്ഥാനാർഥി വി എൻ വാസവന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News