കടൽക്കൊലക്കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും; കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ

കടൽക്കൊലക്കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്രകാരമാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

ഇറ്റാലിയൻ സർക്കാർ കൂടി ഉൾപ്പെട്ട കേസായതിനാൽ വേഗത്തിൽ പരിഗണിക്കണമെന്ന് തുഷാർ മെഹ്തയാണ് ആവശ്യപ്പെട്ടത് . ചിഫ് ജസ്റ്റിസ് എസ്എ ബോബ്ടെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

കേസുകൾ ധാരണ ആയതാണെന്നും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹർജികൾ തീർപ്പാക്കുക എന്നത് മാത്രമാണ് ബാക്കി ഉള്ളതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

2012 ഫെബ്രുവരി 15 ആയിരുന്നു സെന്‍റ് ആന്റണിസ് എന്ന ബോട്ടിലെ ജീവനക്കാരെ ഇറ്റാലിയൻ കപ്പൽ എൻട്രിക്ക ലെക്സിയിലെ നാവികർ വെടിവെച്ചു കൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News