പാലക്കാട് ജില്ലയില്‍ പരക്കെ കോണ്‍ഗ്രസ് ബിജെപി ഒത്തുകളി; പുതുപ്പള്ളിയിലും ഹരിപ്പാടും ബിജെപി വോട്ട് കോണ്‍ഗ്രസിന്; അവിശുദ്ധ സഖ്യത്തെ എല്‍ഡിഎഫ് അതിജീവിക്കുമെന്നും എകെ ബാലന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്‍ പാലക്കാട് ജില്ലയില്‍ ഇത് ശക്തമായി തന്നെ നടന്നുവെന്നും പാലക്കാടും മലമ്പു‍ഴയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നും മന്ത്രി എകെ ബാലന്‍.

പുതുപ്പള്ളിയിലും ഹരിപ്പാടും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ട് ഷെയറുകള്‍ വ്യക്തമാക്കുന്നത്.

ഇവിടെ ജയിക്കണമെങ്കില്‍ ഇരുവര്‍ക്കും ബിജെപി വോട്ടുകള്‍ കൂടിയേ തീരുവെന്നും ഇതിന് പകരമായി മലമ്പു‍ഴയിലും പാലക്കാടും കോണ്‍ഗ്രസ് വോട്ടുകള്‍ വിജെപിക്ക് നല്‍കിയെന്നുമാണ് എകെ ബാലന്‍റെ പ്രതികരണം.

ഇതിനായി പാലക്കാട് ഇ ശ്രീധരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും. മലമ്പു‍ഴയിലെ കോണ്‍ഗ്രസ് സീറ്റ് സ്വാധീനമില്ലാത്ത സഖ്യകക്ഷികള്‍ക്ക് നല്‍കിയതില്‍ അപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും എകെ ബാലന്‍ പറഞ്ഞു.

ഒറ്റപ്പാലം തൃത്താല നെന്മാറ എന്നിവിടങ്ങളിലും വോട്ട് കച്ചവടം നടന്നതായും മന്ത്രി എകെ ബാലന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ബിജെപി വോട്ട് കച്ചവടങ്ങളില്‍ ആശങ്കയില്ലെന്നും ഈ അവിശുദ്ധ സഖ്യത്തെ മറികടന്ന് എല്‍ഡിഎഫ് ജില്ലയില്‍ മികച്ച വിജയം നേടുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News