കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യാ എക്‌സ്പ്രസ്സാണ് തിരിച്ചിറക്കിയത്.
15 യാത്രാക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

8.20ന് പറന്നുയര്‍ന്ന വിമാനം കാര്‍ഗോ കംപാര്‍ട്‌മെന്റില്‍ ഫയര്‍ അലാറം മുഴങ്ങിയതിനെത്തുടര്‍ന്നാണ് തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.

കാര്‍ഗോയില്‍ കയറ്റിയിരുന്ന വസ്തുക്കള്‍ റൂഫില്‍ തട്ടിയതാണ് അലാറം മുഴങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News