രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വിശദീകരണം നല്‍കി

രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച ശേഷം നിര്‍ത്തിവച്ച നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ മറുപടിനല്‍കി.

വിചിത്രമായ ന്യായമാണ് കമ്മീഷന്‍ കോടതിയില്‍ ഉന്നയിച്ചത്. കാലാവധി തീരാറായ നിയമസഭാംഗങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുത്താല്‍ ജനാഭിലാഷം നിറവേറില്ലെന്നാണ് കമ്മീഷന്‍റെ നിരീക്ഷണം.

കേരളത്തിലേത് അസാധാരണ സാഹചര്യമെന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതെന്നും കമ്മീഷന്‍ കോടതിയില്‍.

രാജ്യസഭ നിയമസഭയുടെ കണ്ണാടിയാണെന്നും അതിനാല്‍ പുതിയ നിയമസഭാംഗങ്ങള്‍ ചുമതലയേറ്റ ശേഷം മാത്രമെ തെരഞ്ഞെടുപ്പ് നടക്കുകയുള്ളുവെന്നും തങ്ങള്‍ക്ക് നിയമോപദേശം ലഭിച്ചുവെന്നുമാണ് കമ്മീഷന്‍ കോടതിയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞത്.

ഏപ്രില്‍ 21 ന് മാത്രമേ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കാന്‍ ക‍ഴിയുവെന്ന കമ്മീഷന്‍റെ മറുപടിക്കാണ് കോടതി വിശദീകരണം ചോദിച്ചത്.

എംഎല്‍എ എസ് ശര്‍മ, നിയമസഭാ സെക്രട്ടറി എന്നിവരാണ് ഹര്‍ജിക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടിയെ കോടതി ഏതുവിധത്തില്‍ സ്വീകരിക്കുമെന്നതാണ് ഇനി കാണേണ്ടത്.

കമ്മീഷന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് കോടതിയില്‍ കമ്മീഷന്‍ സമര്‍പ്പിച്ച മറുപടിയും വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News