കൊവിഡ് വ്യാപനം: പാസഞ്ചര്‍ ട്രൈയ്നുകള്‍ ഉടനില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ

കൊവിഡ് വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി റെയിൽവേ. ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും.മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ കർശനമായി ഈടാക്കും. യാത്ര തുടരാനും അനുവദിക്കില്ല. പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്നും റെയിൽവേ അറിയിച്ചു.

രാജ്യവ്യാപകമായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് റെയിൽവേ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
പ്ലാറ്റ് ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടിയാണ് നടപടി. പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലന്ന് റെയിൽവേ ഡിവിഷണൽ മാനെജർ ആർ. മുകുന്ദ് പറഞ്ഞു. ട്രെയിൻ യാത്രയിലും നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം.

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ കർശനമായി ഈടാക്കും. മാസ്ക് ധരിച്ചില്ലെങ്കിൽ യാത്ര തുടരാനും അനുവദിക്കില്ല
യാത്രയിൽ ട്രെയിനിൽ കൂട്ടം കൂടി ഇരിക്കാനോ, കൂട്ടം കൂടി ഇരുന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കില്ലെന്നും റെയില്‍വേ നിര്‍ദേശമുണ്ട്.

പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകളിൽ മാത്രം റിസർവ് ചെയ്യാതെ യാത്ര അനുവദിക്കുന്നുണ്ട്.
അതു തുടരും .മറ്റു ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. ഓരോ യാത്രയ്ക്ക് ശേഷവും ട്രെയിൻ അണുവിമുക്തമാക്കും. റെയിൽവേ ജീവനക്കാർക്ക് കൊവിഡ് വാക്സിൻ നൽകാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News