കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിനും മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ മാസം കേരളത്തിന് അതി നിര്‍ണായകമാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗ വ്യാപനം വളരെ വേഗത്തിലാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് തടഞ്ഞില്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങളെത്തന്നെ അത് തകിടം മറിക്കും

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ….

  1. ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

  2. കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്.

  3. ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും പോകാതിരിക്കുക.

  4. കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക , ഈ കൊറോണ കാലത്തു കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ വഞ്ചനയാണ്.

  5. ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക

  6.  എല്ല ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക

  7. നോട്ടു എണ്ണുമ്പോൾ നാവിൽ തൊട്ടു വിരൽ നനക്കരുത്.

  8. നമ്മുടെ മൊബൈൽ മറ്റുള്ളവർക്കോ മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടതിരിക്കുക അതു സ്വന്തം വീട്ടിൽ ആയാൽ പോലും .

  9. ദയവു ചെയ്തു കാറി തുപ്പരുത് , പൊതുസ്ഥലത്ത് തീരെ തുപ്പരുത് , മൂക്കു ചീറ്റരുത് ,തുറന്നു തുമ്മരുത് .

  10. പുറത്തു നിന്നു ചായ,വെള്ളം ഡിസ്പോസിബിൽ ഗ്ലാസ്സിൽ കുടിക്കുക

  11. നോട്ടു ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ സാനിറ്റൈസേർ കയ്യിൽ തേക്കുക

  12. ആർക്കും ഹസ്തദാനം നൽകരുത്

  13. ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കയിടുകയോ അടുത്തു നിൽക്കുകയോ ചെയ്യരുത്.

  14. കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകണം.

  15. വാഹനങ്ങളിൽ സാനിറ്റൈസേർ കരുതണം.

  16. നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളക്കർക്കു കൊടുക്കരുത്.

  17. കൈകൾ കൊണ്ട് എവിടെ തൊട്ടലും സാനിറ്റൈസേർ ഉപയോഗിക്കുക

  18. ക്ലോത് മാസ്ക് എന്നും കഴുകുക,വാക്സിൻ എടുത്തവരും മാസ്ക് ധരിക്കുക ,കൈകൾ വൃത്തിയാക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here