മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരം; പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെ കെ ശൈലജ ടീച്ചര്‍

കോവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യ നില തൃപ്തികരം.

പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

നേരീയ തരത്തിലുള്ള രോഗ ലക്ഷണങ്ങളേയുള്ളു എന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

പരിശോധനകളും മറ്റും കൃത്യമായി നടത്താനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളെജില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിന് മുമ്പ് മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും മെഡിക്കല്‍ കോലെജില്‍ കൊവിഡ് ചികിത്സയിലാണ്.

കൊവിഡ് പരിശോധന ഫലം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു വീണ വിജയന്‍ വോട്ട് രേഖപ്പെടുത്താനെയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News