ജാമ്യം നിഷേധിച്ച നടപടി; താഹ ഫസൽ സമർപ്പിച്ച ഹർജിയിൽ എൻ ഐ എ ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ജാമ്യം നിഷേധിച്ച നടപടി ചോദ്യം ചെയ്ത് പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസൽ സമർപ്പിച്ച ഹർജിയിൽ എൻ. ഐ എ ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. മൂന്ന് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് കോടതി നിർദേശം.

നേരത്തെ എന്‍ഐഎ നൽകിയ അപ്പീലിനെ തുടർന്നായിരുന്നു ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയത്.

അതേസമയം കേസിലെ പ്രതിയായ അലന്‍ ഷുഹൈബിന് ജാമ്യത്തില്‍ തുടരാനും അനുമതി നൽകിയിരുന്നു.

ഒരുവര്‍ഷത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ 2020 ജനുവരിയിലാണ് അലന്‍ ശുഹൈബ്, താഹ ഫൈസല്‍ എന്നിവരെ കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റുചെയ്തത്.  2020 സെപ്റ്റംബർ 11 നായിരുന്നു ഇരുവർക്കും ജാമ്യം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News