
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കുടുംബങ്ങൾക്ക് കത്തിരിക്കേണ്ടത് മണിക്കൂറുകൾ.
കോവിഡ് മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ സംസ്കാരിക്കുന്നതിനായി ടോക്കൺ എടുത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ് ബന്ധുക്കൾക്ക്.
യുപിയിൽ കോവിഡ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലഖ്‌നൗവിലെ ഇലക്ട്രിക് ശ്മശാനങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ തിരക്കേറുന്നത്.
നാല് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ 17 മുതൽ 18 മണിക്കൂർ വരെ തുടർച്ചയായ വർക്ക് ഷിഫ്റ്റുകളിൽ ഏർപ്പെട്ടാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് .
കോവിഡ് പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് ഒരു മൃദദ്ദേഹം സംസ്കാരിക്കാൻ മണിക്കൂറുകളെടുക്കും.
ഇതോടെയാണ് സംസ്കരിക്കാൻ എത്തുന്നവർക്ക് അധികൃതർ ടോക്കൺ കൊടുത്ത് തുടങ്ങിയത് .സംസ്കരിക്കാൻ എത്തുന്ന കുടുംബങ്ങൾ മണിക്കൂറുകൾ കത്തിരിക്കേണ്ട സ്ഥിതിയാണ് ലഖ്‌നൗവിൽ നിലവിലുള്ളത് .
കഴിഞ്ഞ ദിവസം പുലർച്ചെ നാലര വരെ 24 മൃദദേഹങ്ങളാണ് സംസ്കരിച്ചത്. ലക്ക്നൗ വിൽ മുനിസിപ്പാലിറ്റിയുടെ കീഴിൽ 2 നിയുക്ത സംശനങ്ങളാണ് നിലവിലുള്ളത്.
ഒരു മൃദദേഹം സംസ്കരിക്കാൻ ഒരു മണിക്കൂറിലേറെ സമയമെടുക്കുന്ന സാഹചര്യത്തിലാണ് ബാക്കിയുള്ളവർക്ക് ടോക്കൺ കൊടുക്കാനുള്ള തീരുമാനം എടുത്തത്.
ജില്ലയിൽ സംസ്കാരണത്തിനായി ഉടൻ ഗ്രീനടോറിയം നിലവിൽ വരുമെന്നും. ഗ്രീനാട്ടോറിയം നിലവിൽ വന്നാൽ തിരക്ക് ക്രമധിതമായി കുറയുമെന്നും മേയർ സന്യുക്ത ബട്ടിയ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here