എന്തോ ഒരു പന്തികേട്; നൃത്ത മത്സരവുമായി കുസാറ്റ് എസ്എഫ്ഐ; ലക്ഷ്യം നവീനും ജാനകിക്കും ഐക്യദാര്‍ഢ്യം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള റാ റാ റാസ്പുട്ടിന്‍… ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിന് ചുവടുവെച്ച നവീന്റെയും ജാനകിയുടെയും വീഡിയോയാണ്.

വലിയ സ്വീകാര്യതയായിരുന്നു ആ ഡാന്‍സിന് ഇരുവര്‍ക്കും ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ വലതുപക്ഷ വിദ്വേഷ പ്രചാരണത്തിന് ഇരയാവുകയാണ്.

ബിജെപിയോട് അടുപ്പമുള്ള കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പിന്റെ ചുവട് പിടിച്ച് ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് ആക്രമണം നടക്കുന്നത്.

അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ഇരുവര്‍ക്കും ഐക്യദാര്‍ഢ്യമറിയിച്ച് കുസാറ്റ് എസ്എഫ്ഐ നൃത്ത മത്സരം ഒരുക്കിയിരിക്കുകയാണ്.

എന്തോ ഒരു പന്തികേട് എന്ന തലവാചകത്തോടെയാണ് എസ്എഫ്ഐ നൃത്ത മത്സരത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. ആയിരത്തി അഞ്ഞൂറു രൂപയാണ് ഒന്നാം സമ്മാനം.കൂടുതൽ വിവരങ്ങൾക്ക് SFI CUSAT ഇൻസ്റ്റാഗ്രാം സ്‌റ്റോറി ഹൈലൈറ്റ് ശ്രദ്ധിക്കുക. https://instagram.com/sficusat?igshid=1xhirg5l5vt3yഎന്നും അറിയിച്ചിട്ടുണ്ട്

വംശീയതയ്ക്ക് എതിരെ റാസ്പുടിനൊത്ത് നൃത്തം വയ്ക്കുക എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 14 വരെ എന്‍ട്രികള്‍ സ്വീകരിക്കും. ഒറ്റയ്ക്കും രണ്ടു പേരായും മത്സരത്തില്‍ പങ്കെടുക്കാം.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്.

മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍ റസാഖ്. ജാനകി ഹിന്ദുവും നവീന്‍ മുസ്ലീമും ആയതാണ് ഈ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here