കയര്‍ ഫാക്ടറി തൊഴിലാളികളുടെ ഫൈനല്‍ ബോണസ് 30.28 ശതമാനമായി നിശ്ചയിച്ചു

കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലാളികള്‍ക്കുള്ള 2020 വര്‍ഷത്തെ ഫൈനല്‍ ബോണസ് സംബന്ധിച്ച് ഒത്തുതീര്‍പ്പായി.

ലേബര്‍ കമ്മീഷണറേറ്റില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലുടമാ-തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് ഫൈനല്‍ ബോണസ് നിശ്ചയിച്ചത്.

ഒത്തുതീര്‍പ്പനുസരിച്ച് ബോണസ് 0.03% വര്‍ദ്ധിച്ച് 30.28 ആയി മാറും. തൊഴിലാളികളുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.28 ശതമാനം ഇന്‍സന്റീവും എന്ന നിലയിലാണ് ഫൈനല്‍ ബോണസ് കണക്കാക്കുന്നത്.

2020 വര്‍ഷത്തെ ഓണം-ക്രിസ്തുമസ് അഡ്വാന്‍സ് ബോണസ് തുകകള്‍ ഫൈനല്‍ ബോണസില്‍ നിന്നും കിഴിച്ച് ശേഷിക്കുന്ന തുക തൊഴിലാളികള്‍ക്ക് നല്‍കും.

ബോണസ് തുക ഈ മാസം 12 നകം വിതരണം ചെയ്യുന്നതിനും തീരുമാനമായി.ഈ വ്യവസ്ഥകള്‍ സഹകരണ – പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ബാധകമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News