900 കടന്ന് സൗദിയില്‍ പ്രതിദിന കൊവിഡ് കണക്ക്

സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 900 കടന്നു. ഇന്ന് പുതുതായി 902 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 469 പേര്‍ രോഗമുക്തി നേടി. മരണ സംഖ്യയും ഉയര്‍ന്നു. ഒമ്പത് പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,95,854 ആയി. ഇവരില്‍ 3,81,658 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,728 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്ന 7468 പേരില്‍ 874 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 402, മക്ക 153, കിഴക്കന്‍ പ്രവിശ്യ 155, അസീര്‍ 36, മദീന 26, അല്‍ഖസീം 21, ഹായില്‍ 21, ജിസാന്‍ 21, തബൂക്ക് 17, നജ്റാന്‍ 12, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ജൗഫ് 9, അല്‍ബാഹ 7.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here