ദില്ലി എയിംസിലെ 35 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിതീകരിച്ചു

ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിതീകരിച്ചതിന് പിന്നാലെയാണ് എയിംസിൽ 35 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിതീകരിച്ചത്. 35 പേരും ക്വാറന്റെനിലാണ്.

സർ ഗംഗ റാം ആശുപത്രിയിലെ വൈറസ് ബാധിച്ച 37 ഡോക്ടർമാരിൽ 32 പേരെ നേരിയ ലക്ഷണങ്ങളുമായി വീട്ട് ക്വാറന്റീനിലും അഞ്ചുപേരെ ചികിത്സയ്ക്കായി ആശുപത്രിയിലും പ്രവേശിപ്പിച്ചു.ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സർ ഗംഗ റാം ആശുപത്രി ചെയർമാനേ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.

ദില്ലി വ്യാഴാഴ്ച 7,437 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 6.1 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി ഉയരുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News