ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു . 99 വയസ്സായിരുന്നു . കഴിഞ്ഞ കുറച്ച് നാളുകളായി വാർദ്ധക്യ സഹജമായ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു . അടുത്തിടെ ഫിലിപ്പ് രാജകുമാരൻ കൊറോണ വാക്സിനും സ്വീകരിച്ചിരുന്നു.

1921 ജൂൺ 10 ന് ഗ്രീക്ക് ദ്വീപായ കോർഫുവിൽ ജനിച്ച അദ്ദേഹം ഗ്രീസിലെയും ഡെൻമാർക്കിലെയും ആൻഡ്രൂ രാജകുമാരന്റെയും ബാറ്റൻബെർഗിലെ രാജകുമാരിയുടെയും ഏക മകനായിരുന്നു. പതിനെട്ടാം വയസ്സിൽ ഫിലിപ്പ് റോയൽ നേവിയിൽ ചേർന്നു. ബ്രിട്ടാനിയ റോയൽ നേവൽ കോളേജിൽ നിന്ന് ടോപ്പ് കേഡറ്റായി ബിരുദം നേടി.

1939 ൽ ഡാര്‍ട്ട്മൗത്തിലെ നേവല്‍ കോളേജില്‍ വച്ചായിരുന്നു ഗ്രീക്ക് രാജകുമാരനായ ഫിലിപ്പും എലിസബത്ത് രാജ്ഞിയും തമ്മില്‍ കണ്ടുമുട്ടുന്നത്.

വളരെ അകന്ന ബന്ധുക്കളായിരുന്ന അവര്‍ ഇരുവരും അതിനു ശേഷം നിരന്തരം ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഫിലിപ്പ് ബ്രിട്ടീഷ് പൗരത്വം എടുക്കുകയും 1947 നവംബര്‍ 20 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ വെച്ച്‌ രാജ്ഞിയെ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹ ശേഷം രാജകുമാരന്‍ തന്റെ നേവിയിലെ ഉദ്യോഗം ഉപേക്ഷിച്ച്‌, ഭാര്യക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News