
നവീനും ജാനകി ഓംകുമാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറല്‍ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയാണ് ഇരുവരുടെയും സഹപാഠികള്‍.റാ റാ റാസ്പുട്ടിന്‍… ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിന് ചുവടുവെച്ച നവീന്റെയും ജാനകിയുടെയും വീഡിയോ വർഗീയ അധിക്ഷേപം നേരിട്ടതോടെ കൂട്ടിനെത്തിയ ചങ്കുകളുടെ ഡാൻസാണ് ഇപ്പോൾ വൈറൽ
വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടുകൂടി തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
#resisthate എന്ന ഹാഷ്ടാഗ് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ വീഡിയോയില്‍ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവന്‍ പേരും നല്‍കിയിട്ടുണ്ട്.
ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍ എന്നുകൂടി പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.
നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും വൈറല്‍ വീഡിയോക്ക് മതത്തിന്റെ നിറം നല്‍കി ചര്‍ച്ചയാക്കിയവർക്കുള്ള അടിപൊളി മറുപടിയാണീ പുതിയ വീഡിയോ.ഓസ്റ്റിനും ഷഹാനയും ലക്ഷ്മിയുമൊക്കെ ചേർന്നുള്ള വീഡിയോ കണ്ടാസ്വദിച്ച്
ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരുപാട് പേര് കമന്റു ചെയ്തിട്ടുണ്ട് .
“സൗഹൃദത്തിലും, മതം തിരക്കി പോകുന്നവരോട് കൂടുതലായി ഒന്നും പറയാനില്ല..
നവീനും,ജാനകിയും ഇനിയും ആടും…..
മുരുകൻ കട്ടാക്കട ഇനിയും എഴുതും,പാടും….
സമൂഹത്തിൽ ഇവരെ ഒറ്റപ്പെടുത്താനാണ് സംഘപരിവാർ ഉദ്ദേശമെങ്കിൽ ചേർത്തുനിർത്താനാണ് ഞങ്ങളുടെ തീരുമാനം.ഇവിടെ ആണും പെണ്ണും ഒന്നിച്ചിരിക്കും, കൂട്ടുകാരവും, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും, പ്രണയിക്കും, നൃത്തം ചെയ്യും, വേണേൽ ഒരുമിച്ചു ജീവിക്കും, ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കും,മനുഷ്യരൂപമുള്ള ചില വിഷ ജന്തുക്കൾ മതത്തിന്റെയും, ജാതിയുടെയും പേരുപറഞ്ഞു സദാചാരം പറഞ്ഞു സതോഷത്തോടെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ വർഗീയ വയറസ് പടർത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, നിങ്ങൾ പടർത്തുന്ന വർഗീയ പുൽനാമ്പുകളെ പാട്ടും പാടി ചവിട്ടി മെതിക്കാനും ആളുകളുണ്ടിവിടെ..
കൊറോണ എന്ന മഹാരോഗത്തെ ചെറുത്തുനിൽക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ…. അവർ എതിരെ വരുന്ന ഇല്ലാ മത വൈറസുകളെറും ചെറുത്തുനിൽക്കാനുള്ള കഴിവുണ്ട്”
വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടുകൂടി തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബിജെപിയോട് അടുപ്പമുള്ള കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പിന്റെ ചുവട് പിടിച്ച് ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് ആക്രമണം നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here