കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട് – കുവൈത്ത് എയര്‍ ഇന്ത്യ വിമാനം ആണ് തിരിച്ചിറക്കിയത്.

ഇന്ന് രാവിലെ 8.35ന് പുറപ്പെട്ട വിമാനം 9 മണിക്കാണ് തിരിച്ചിറക്കിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം പറന്നുയര്‍ന്ന ഉടന്‍ കാര്‍ഗോ അലാറം മുഴങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സേഫ് ലാന്‍റിങ്ങാണെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാവരും വിമാനത്തില്‍ നിന്നും പുറത്തിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News