ഇടുക്കിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കട്ടപ്പനയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയ്ക്കായി പൊലിസ് ഊര്‍ജിതമാക്കി.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയില്‍ ചിന്നമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിന്നമ്മ താഴത്തെ നിലയിലും ജോര്‍ജ് മുകളിലത്തെ നിലയിലുമായിരുന്നു തലേന്ന് ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കമുണര്‍ന്ന് താഴെഎത്തിയപ്പോഴാണ് ചിന്നമ്മ മരിച്ചുകിടക്കുന്നതായി കണ്ടത്. മുഖത്ത് രക്തക്കറയുണ്ടായിരുന്നു.

വീട്ടമ്മ അണിഞ്ഞിരുന്ന നാല് പവനോളം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീട്ടില്‍നിന്നും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here