കവിയൂരിൽ ആനയിടഞ്ഞു; വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു

തിരുവല്ല കവിയൂരിൽ ആനയിടഞ്ഞു. മൂന്ന് വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു.

നിരവധി മരങ്ങളും പിഴുതെറിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പൻ ആനയാണ് ഇടഞ്ഞത്.

തടി പിടിക്കാനായാണ് ആനയെ കവിയൂരിൽ എത്തിച്ചത്. റാന്നിയിൽ നിന്നുമുള്ള വനം വകുപ്പ് സംഘം ഏഴരയോടെ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News