മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഏപ്രില്‍ 14 മുതല്‍ ആമസോണ്‍ പ്രൈമില്‍

മമ്മൂട്ടി നായകനായി എത്തുന്ന ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ദി പ്രീസ്റ്റ് വിഷുദിനത്തില്‍ ആമസോണില്‍ റിലീസ് ചെയ്യുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത പുത്തന്‍ ലുക്കിലും ഭാവത്തിലുമാണ് മമ്മുട്ടീയുടെ ഫാ. ബെനഡിക്ട് എന്ന പുരോഹിതന്റെ വേഷം. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏപ്രില്‍ 14 ന് ആമസോണ്‍ പ്രൈമില്‍ ഇത് പ്രേക്ഷകര്‍ക്ക് കാണാം.

നവാദതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകള്‍ പരിഹരിക്കുന്ന അദ്ദേഹത്തിന്റെ നിഗൂഢമായ യാത്രകളുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന്‍ ബി, വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ആന്റോ ജോസഫ് കമ്പനി ആര്‍ ഡി ഇല്ലുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. മുന്‍പ് അഭിനയിച്ചതില്‍ നിന്ന് വിയത്യസ്തമായവേഷമാണ് ചെയ്യാന്‍ആഗ്രഹിക്കുന്നതെന്നും, പ്രീസ്റ്റിന്റെ തിരക്കഥ വായിച്ചപ്പോള്‍ അത് ചെയ്യുമെന്ന് ഉറപ്പിച്ചുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് തന്റെ സ്വപ്‌സാക്ഷാത്കാരമാണന്നും നടി മഞ്ജുവാര്യര്‍ പറഞ്ഞു. ഇന്ന് ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകര്‍ക്ക് ഓടിടി പ്ലാറ്റഫോമില്‍ സിനിമ കാണാം. ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News