പശ്ചിമ ബംഗാളില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ നാളെ ജനവിധി തേടും.

സിപിഐഎം സിറ്റിംഗ് എംഎല്‍എ സുജൻ ചക്രബർത്തി, എസ്എഫ്ഐ ബംഗാൾ സംസ്ഥാന സെക്രട്ടറി സൃജൻ ബട്ടചാര്യ, എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഡിപ്ഷിത ധാർ, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം എന്നിവർ നാളെ ജനാവിധി തേടും.

മണ്ഡലങ്ങളിലേക്കായി നടക്കുന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിൽ ശക്തരായ യുവ സ്ഥാനാർഥികളുമായാണ് സിപിഐഎം ഇലക്ഷനെ നേരിടുന്നത്. SFI പശ്ചിമ ബംഗാൾ സംസ്ഥാന സെക്രടറി സൃജൻ ബട്ടചാര്യ സിംഗുർ മണ്ഡലത്തിൽ ജനാവിധി തേടും.

ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ സൃജൻ ബംഗാൾ യുവാക്കൾക്കിടയിൽ സുപരിചിതനാണ്.

തൃണമൂൽ കോൺഗ്രസ്‌ സീറ്റായ സിങ്കൂറിൽ 3 തവണ വിജയിച്ച രബിന്ദ്രനാഥ് ബട്ടചാർജി ഇത്തവണ ബിജെപി യിലേക്ക് കൂറുമാറി ബിജെപി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.

തൃണമൂൽ കോൺഗ്രസ്‌ സിറ്റിംഗ് സീറ്റായ ബാലി നിയോജക മണ്ഡലത്തിൽ ,എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഡിപ്ഷിത ധാർ ആണ് സിപിഐഎം സ്ഥാനാർഥി.

ജെഎന്‍യു വിദ്യാർഥിയും ദില്ലി സമരങ്ങളിലെ നിറ സാനിധ്യവുമായ ഡിപ്ഷിത ധാറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കരാട്ട് ബാലിയിൽ പ്രചരണത്തിന് എത്തിച്ചേർന്നിരുന്നു.

സിപിഐഎം സിറ്റിംഗ് സീറ്റായ ജാദവ്പുർ നിയോജക മണ്ഡലത്തിൽ സിപിഐഎം മുതിർന്ന നേതാവും സിറ്റിംഗ് എംഎല്‍എയുമായ സുജൻ ചക്രബർത്തി ഇത്തവണയും ജനവിധി തേടും.

കഴിഞ്ഞ എംഎല്‍എ കാലയളവിൽ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനകളുടെ പ്രോഗ്രസ്സ് കാർഡ് വോട്ടർമാർക്ക് സമർപ്പിച്ചാണ് സുജൻ ചക്രഭർത്തി ജനവിധി തേടുന്നത്.

തൃണമൂൽ കോൺഗ്രസ്‌ സിറ്റിംഗ് സീറ്റായ ചാണ്ഡിത്തല മണ്ഡലത്തിൽ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം മുഹമ്മദ്‌ സലിം ആണ് സ്ഥാനാർഥി.

നാലാം ഘട്ട തിരഞ്ഞെടുപ്പിൽ 44 മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർഥികളെ മുൻനിർത്തിയാണ് സിപിഐഎം ജനവിധി തേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News