രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.മഹാരാഷ്ട്രയിൽ 58,993 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 301 മരണങ്ങളാണ് സ്ഥിതീകരിച്ചത്.

മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം ഒമ്പതിനായിരത്തോളം കേസുകൾ സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 9695 പേർക്കും കർണാടകയിൽ 7955 പേർക്കും പഞ്ചാബിൽ 2997 പേർക്കും തമിഴ്നാട്ടിൽ 5441 പേർക്കും ഗുജറാത്തിൽ 4541 പേർക്കും ദില്ലിയിൽ 8521 പേർക്കും രോഗം സ്ഥിതീകരിച്ചു.

രാജ്യത്ത് ഇതുവരെ എട്ട് കോടിയിലേറെ പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News