ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ.

 ഇന്ന് ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ്‌ വേ കർഷകർ ഉപരോധിക്കും. 24 മണിക്കൂറാണ് ഉപരോധം.

ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 135 ദിവസങ്ങൾ പിന്നിടുമ്പോഴും സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷകർ.ഇന്ന് ഹരിയനയിലെ KMP-kgp ദേശിയ പാത കർഷകർ ഉപരോധിക്കും.

ദേശിയ പാതയിലെ ടോൾ പ്ലാസകളും കർഷകർ ഉപരോധിക്കും. രാവിലെ 8 മുതൽ 24 മണിക്കൂറാണ് കർഷകർ ദേശിയപാത ഉപരോധിക്കുക.

ഏപ്രിൽ 13 ന് ദില്ലി അതിർത്തിയിൽ വൈശാഖി ഉത്സവവും കർഷകർ ആഘോഷിക്കും.

അംബേദ്കറുടെ ജന്മവാർഷിക ദിന മായ ഏപ്രിൽ 14ന് കർഷകർ “സംവിധാൻ ബച്ചാവോ” ദിവസമായി ആചാരിക്കും.

ഏപ്രിൽ 18ന് പ്രാദേശിക കർഷക നേതാക്കളെ കർഷകർ സമരവേദിയിൽ വച്ച് ആദരിക്കും.

കർഷക സമരം 150 ദിവസം പിന്നിടുന്ന ഏപ്രിൽ 24 ന് ദില്ലി അതിർത്തിയിൽ പ്രത്യേക പരിപാടികൾ കർഷകർ സംഘടിപ്പിക്കും.

കർഷകർ തൊഴിലാളികൾ , ജീവനക്കാർ, യുവാക്കൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ പരിപാടികളിൽ പങ്കെടുക്കും.

തൊഴിലാളി ദിനമായ മെയ്‌ 1ന് അതിർത്തിയിൽ നടക്കുന്ന സമരപരിപാടികൾ ലോക തൊഴിലാളികൾക്ക് കർഷകർ സമർപ്പിക്കും.

മെയ്‌ മാസത്തിൽ കർഷകരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

കർഷകർക്കും തൊഴിലാളികൾക്കും പുറമെ സ്ത്രീകൾ, ദലിത്-ആദിവാസി-ബഹുജനുകൾ, തൊഴിലില്ലാത്ത യുവാക്കൾ,ഉൾപ്പടെയുള്ളവർ മാർച്ചിന്റെ ഭാഗമാകും.

സമരം തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News