കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവര്‍ക്കാണ് മരിച്ചത്.

ദര്‍ഭക്കാടിന് സമീപം വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്.

അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടംത്തില്‍പെട്ടവരേ കടയ്ക്കല്‍ താലുകാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here