മഹാരാഷ്ട്രയിൽ തുടർച്ചയായി  അര ലക്ഷത്തിലധികം പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ ഇന്നും പുതിയ കേസുകളുടെ അര ലക്ഷത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 58,993 പുതിയ കേസുകളും 301 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് മരണനിരക്ക് 1.74 ശതമാനമാണ്. ആകെ 45,391 രോഗികളെ ഇന്ന് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു; 26,95,148 കോവിഡ് -19 രോഗികളാണ്  ഇത് വരെ രോഗമുക്തി നേടിയിരിക്കുന്നത്.  സംസ്ഥാനത്ത് രോഗമുക്തി  നിരക്ക് 81.96 ശതമാനമാണ്.

മഹാരാഷ്ട്രയിൽ മൊത്തം 2,16,31,258 ലബോറട്ടറി സാമ്പിളുകളിൽ 32,88,540 പേരാണ് രോഗം സ്ഥിരീകരിച്ചത്.  നിലവിൽ 26,95,065 പേർ ഹോം ക്വാറന്റൈനിലും  24,157 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലുമാണ്.

മുംബൈയിൽ  9,200 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.   ബിഎംസി റിപ്പോർട്ടുകൾ പ്രകാരം 35 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ  11,909 ആയി ഉയർന്നു.  നഗരത്തിൽ രോഗികളുടെ എണ്ണം  5,00,898  ആയി ഉയർന്നു.

നഗരത്തിലെ പ്രധാന നഗരങ്ങളായ മുംബൈ, പൂനെ , നാസിക് എന്നിവിടങ്ങളിലെല്ലാം ആശുപത്രികളിൽ കിടക്കകളുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

കൂടാതെ അത്യാഹിത വിഭാഗങ്ങളിൽ റെംഡെസിവർ പോലുള്ള ജീവൻരക്ഷാ  മരുന്നുകളുടെ ലഭ്യത കുറവും ആരോഗ്യ മേഖലയിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News