ലോഗിന്‍ എളുപ്പമാക്കാന്‍ നിങ്ങള്‍ പാസ്വേഡുകള്‍ സേവ് ചെയ്യാറുണ്ടോ മുന്നറിയിപ്പുമായി കേരളാ പൊലീസ്

ബാങ്കിംഗില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ എല്ലാ സേവനങ്ങളും കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുണ്ട് എന്നാല്‍ ഇതിനനുസരിച്ച് അവയുടെ റിസ്‌ക്കും വര്‍ധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വകാര്യത ഏറ്റവും കൂടുതല്‍ ഹനിക്കപ്പെടുന്നത് പുതിയ കാലത്ത് സൈബര്‍ ഇടങ്ങളിലാണ്. ഓണ്‍ലൈന്‍ സേവനങ്ങളിലും ഈ പ്രൈവസി റിസ്‌ക് ഏറെയാണ്.

ഇത്തരമൊരു കാര്യത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. നമ്മള്‍ എറ്റവും സ്വകാര്യമായി കരുതുന്ന നമ്മുടെ ഫോണിലും ലാപ് ടോപ്പിലും നമ്മുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ക്രഡന്‍ഷ്യലുകള്‍ ബ്രൗസറിലെ സേവ് ഓപ്ഷന്‍ ഉപയോഗിച്ച് സേവ് ചെയ്ത് വയ്ക്കാറുണ്ട് എന്നാല്‍ ഇത് നല്ല ശീലമല്ല എന്നാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം

ബ്രൗസറുകള്‍ നമ്മുടെ പാസ്വേഡുകള്‍ സൂക്ഷിക്കുന്നുണ്ട്
പാസ്വേഡുകള്‍ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ കൈകളില്‍ അകപ്പെടുകയോ ആണെകില്‍, അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്‌സില്‍ സേവ് പാസ്സ്വേര്‍ഡ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യം.
ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പൊതു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതിരിക്കുക. ലോഗിന്‍ ചെയ്യുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മുമ്പ് നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ, പാസ്വേഡ് നല്‍കി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകള്‍ക്ക് ഓപ്പണ്‍ വൈഫൈ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News