മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സീതറാം യെച്ചൂരി

മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികണവുമായി സീതറാം യെച്ചൂരിവിദ്വേഷം പടർത്തുന്നവർക്ക് വിഷം ചീറ്റാൻ മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത മറുപടി ഡാൻസ് ട്വീറ്റ് ചെയ്താണ് യെച്ചൂരിയിടെ പ്രതികരണം.


റാസ്പുടിന്‍ ഡാന്‍സ് വൈറലായതിന് പിന്നാലെ ഇരുവരുടെയും മതം ചൂണ്ടിക്കാട്ടി സംഘപരിവാരം ഇവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ജാനകിക്കും നവീനും പിന്‍തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇരുവര്‍ക്കുമുല്ള പിന്‍തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചുകൊണ്ടാണ് പലരും വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ധൈര്യമായി മുന്നോട്ട് പോവുക’ എന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ഡാന്‍സ് വൈറലായതോടെയാണ് സംഘപരിവാരം ജാനകിക്കും നവീനുമെതിരെ മതംപരാമര്‍ശിച്ചുകൊണ്ടുള്ള വിദ്വേഷ പ്രചാരണത്തിന് സംഘടിതമായ ശ്രമം നടത്തിയത്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇത്തരക്കാരില്‍ നിന്നും ഉണ്ടായത്.കൃഷ്ണരാജ് എന്ന അഡ്വക്കേറ്റ് ആണ് വർഗീയതയുടെ പോസ്റ്റ് ആദ്യം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് .

ജാനകി ഓം കുമാറിനെതിരേയും നവീന്‍ റസാക്കിനെതിരേയും നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പ്രതികരിച്ച് മന്ത്രി വിഎസ് സുനില്‍ കുമാര്‍. സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരെന്നും സുനില്‍ കുമാര്‍ പറഞ്ഞു. :

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here