മുഖ്യമന്ത്രിക്ക്​ നേരിയ ലക്ഷണങ്ങള്‍; ആരോഗ്യനില തൃപ്​തികരം

കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ കൊവിഡ്‌
ചി​കി​ത്സ​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്ക്​ നേ​രി​യ രോ​ഗ​​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. മ​റ്റ്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്ന്​ മെഡിക്ക​ല്‍ ബോ​ര്‍​ഡ്​ യോ​ഗ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. നി​ല​വി​ലെ സ്​​ഥി​തി​യി​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ നാ​ല്, അ​ഞ്ച്​ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ആ​ശു​പ​ത്രി വി​ടാം. എ​ന്നാ​ല്‍, കോ​വി​ഡി​ന്റെ കാ​ര്യ​ത്തി​ല്‍ അ​ത്ത​രം ഉ​റ​പ്പു​ക​ള്‍​ക്ക്​ പ്ര​സ​ക്തി​യി​ല്ലെ​ന്നും രോ​ഗം മാ​റി​യ​ശേ​ഷം മാ​ത്ര​മേ മാ​റി​യെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കാ​നാ​വൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ​ക്കാ​ണ്​ ആ​ദ്യം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. മ​ക​ള്‍, മ​രു​മ​ക​ന്‍ മു​ഹ​മ്മ​ദ്​ റി​യാ​സ്, ചെ​റു​മ​ക​ന്‍ ഇ​ഷാ​ന്‍ എ​ന്നി​വ​രും കോ​വി​ഡ്​ ബാ​ധി​ത​രാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News