നീലനിറത്തിലുള്ള വാഴപ്പഴം:വാനില ഐസ്ക്രീമിന്റെ രുചി തരും ഈ നീലപ്പഴം

വാഴപ്പഴം പലർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. വിവിധങ്ങളായ വാഴപ്പഴങ്ങൾ നാം കണ്ടിട്ടും ഉണ്ട് രുചിച്ചിട്ടുമുണ്ട്. എന്നാൽ നീലനിറത്തിലുള്ള വാഴപ്പഴം ആരും കാണാനിടയില്ല. നീലനിറത്തിലുള്ള വാഴപ്പഴമോ..എന്ന് ചോദിക്കാൻ വരട്ടെ, നീല നിറത്തിലുള്ള വാഴപ്പഴവും ഉണ്ട്. നല്ല ആകാശനീല നിറത്തിലുള്ള വാഴപ്പഴങ്ങളുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

 ആകാശനീല നിറത്തിലെ പഴത്തൊലിയുമായി ഒരു വാഴക്കുല. ബ്ലൂ ജാവ ബനാന എന്നറിയപ്പെടുന്ന വാഴപ്പഴം. കൗതുകകരമായ നീല നിറം മാത്രമല്ല, കഴിക്കുമ്പോഴുള്ള ഇതിന്റെ വ്യത്യസ്തമായ രുചിയെക്കുറിച്ചും ഒട്ടേറെ പോസ്റ്റുകളുണ്ടായിരുന്നു. നല്ല വനിലാ ഐസ്‌ക്രീമിന്റെ രുചിയാണത്രേ ഈ വാഴപ്പഴത്തിന്.തിനാല്‍ തന്നെ ഹവായിയന്‍ ബനാന എന്നും ഇതിനു പേരുണ്ട്. ഐസ്‌ക്രീം ബനാന, നയെ മന്നന്‍, കാരി, കെന്‍ജി തുടങ്ങിയ പേരുകളിലും ഇതറിയപ്പെടുന്നു.

രാജ്യാന്തര ഇവന്‌റ് മാനേജ്‌മെന്‌റ് കമ്പനിയായ എഫ്എംആറിന്റെ ചെയര്‍മാന്‍ താം ഖൈ മെങ് ട്വിറ്ററില്‍ പങ്കുവച്ച ബ്ലൂ ജാവ ബനാനയുടെ ചിത്രങ്ങളാണു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പലരും ഈ അപൂര്‍വയിനം വാഴപ്പഴത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിട്ടു. പല ചിത്രങ്ങളും ഒറിജിനലാണോ ഫോട്ടോഷോപ്പാണോ എന്നു സംശയമുണ്ടെങ്കിലും ബ്ലൂ ജാവ ബനാന എന്ന വാഴപ്പഴം യാഥാര്‍ഥത്തിലുണ്ടെന്നത് ഒരു വസ്തുതയാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ അമേരിക്ക, ഹവായ് തുടങ്ങിയിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. 1920ല്‍ ഹവായിയിലെത്തിയ ഇവ അവിടെ വ്യാപകമായി കൃഷി ചെയ്യപ്പെട്ടു.

ഈ നീല വാഴപ്പഴത്തിന്റെ ചിത്രങ്ങൾ’താം ഖൈ മെങ്’ ട്വിറ്ററിൽ പങ്കുവെച്ചതോടെ പഴത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷ യിൽ ഗൂഗിളിൽ പരതിയവരും ഏറെയാണ്.നീല വാഴ , ഐസ്ക്രീം വാഴ , ഹവായിയൻ വാഴ എന്നൊക്കെ ബ്ലൂ ജാവയ്ക്ക് പേരുകളുണ്ട്. നല്ല വാനില ഐസ്ക്രീമിന്റെ മണവും രുചിയുമുള്ള ബ്ലൂ ജാവ രുചിച്ചു നോക്കണമെന്നാഗ്രഹിക്കുന്നവരും ഏറെയാണ്.

4.5 മുതൽ 6 മീറ്റർ വരെ ഉയരത്തിൽ (15-20 അടി) വളരാൻ ബ്ലൂ ജാവയ്ക്ക് കഴിയും.
പഴുക്കാത്തപ്പോൾ ആകാശനീല നിറവും പഴം പാകമാകുമ്പോൾ ഇളം മഞ്ഞനിറവുമാകും പുറം തൊലിയ്ക്ക്. ഉള്ളിൽ മാംസത്തിന് ക്രീം നിറവുമായിരിക്കും.നടീലിനുശേഷം 15 മുതൽ 24 മാസം വരെ പൂവിടുന്ന ഇവയെ 115 മുതൽ 150 ദിവസത്തിനുശേഷം വിളവെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News