വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നുമുള്ള ആശങ്ക വേണ്ടന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി.
ലോക്ക് ഡൗണില്‍ നിര്‍ത്തിയ 90 ശതമാനത്തിലധികം ട്രെയിനുകളുടെയും സര്‍വീസ് പുനരാരംഭിച്ചുവെന്നും DRM പറഞ്ഞു.
കൊറോണ വ്യാപനം വീണ്ടും ശക്തമാവുന്ന സാഹചര്യമാണെങ്കിലും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ടതില്ലെന്നാണ് റെയില്‍വേയുടെ തീരുമാനം.
കഴിഞ്ഞ മാര്‍ച്ച് 24 ന് ലോക്ക് ഡൗണില്‍ നിര്‍ത്തി വെച്ച 90 ശതമാനം സര്‍വ്വീസുകളും പുനരാരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം കേരളത്തില്‍ നിന്ന് ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി പറഞ്ഞു
കൊറോണ വ്യാപനം തടയാനുള്ള മുന്‍കരുതലുകളും റെയില്‍വേ സ്വീകരിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ പി എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്..കൂടുതല്‍ ജീവനക്കാര്‍ക്ക് വാക്സിന്‍ എടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായിരുന്ന തരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെയുള്‍പ്പെടെ വലിയ തിരക്ക് ദിവസങ്ങളായി റെയില്‍വേ സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് റെയില്‍വേ നിലപാട് വ്യക്തമാക്കിയത്
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.