ജൂവലറി ഉടമയെ കാര്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടിയെറിഞ്ഞു; വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറു പവനോളം സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം പള്ളിപ്പുറത്ത് ജൂവലറി ഉടമയെ കാര്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറു പവനോളം സ്വര്‍ണ്ണം കവര്‍ന്നു

ഡ്രൈവറെ മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു. ഇന്ന് രാത്രി 8 മണിയോടെ ടെക്‌നോ സിറ്റിക്ക് സമീപം വച്ചാണ് അക്രമം.

കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണിവര്‍ പറയുന്നത്.

സ്വര്‍ണ്ണ ഉടുപ്പടികള്‍ നിര്‍മ്മിച്ച് ജൂവലറികള്‍ക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ (47) യും ഡ്രൈവര്‍ അരുണിനെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്.

മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാര്‍ നിര്‍ത്തിയാണ് ഇവരെ തടഞ്ഞത്.

കാര്‍നിര്‍ത്തിയ ഉടന്‍ മുന്നിലും പിന്നിലുമായി വന്നവര്‍ ചാടിയിറങ്ങി വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.

തുടര്‍ന്ന് ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രം സ്വര്‍ണ്ണം തട്ടിയെടുക്കുകയായിരുന്നു. ഡ്രൈവര്‍ അരുണിനെ കാറില്‍ നിന്നിറക്കി അക്രമികള്‍ വന്ന കാറില്‍ കയറ്റി.

തുടര്‍ന്ന് മര്‍ദ്ദിക്കകയും വാവറ അമ്പലത്തിനു സമീപം ഉപേക്ഷിക്കുകയുമായിരുന്നു. സമ്പത്തിന് കൈക്കാണ് വെട്ടേറ്റത്. മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News