കൊവിഡ് രണ്ടാംഘട്ട വ്യാപനം; കര്‍ശന നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍

കൊവിഡ് രണ്ടാംഘട്ട വ്യാപനം കര്‍ശന നിയന്ത്രണ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന ഐഎംഎയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഏപ്രില്‍ മാസം കേരളത്തിന് അതി നിര്‍ണായകമാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗ വ്യാപനം വളരെ വേഗത്തിലാണ്.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് തടഞ്ഞില്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങളെത്തന്നെ അത് തകിടം മറിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News