ഈ ആഴ്ചയോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണം അരക്കോടി കടക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രമല്ല, മറിച്ച് രാജ്യമൊട്ടാകെ കൊവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്.

കൊവിഡിനെ നേരിടാനായി രാജ്യമൊട്ടാകെ വാക്‌സിനേഷനുകളും ആരംഭിച്ചു കഴിഞ്ഞു.

ഈ ആഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണം അരക്കോടി കടക്കും. 44,83,520 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഒന്ന്, രണ്ട് ഡോസുകളുള്‍പ്പെടെയാണിത്.

40,15,181 പേര്‍ ആദ്യഡോസും 4,68,339 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. സംസ്ഥാനത്ത് 1630 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം. കോവിഷീല്‍ഡ് വാക്‌സിനാണ് സംസ്ഥാനത്ത് കൂടുതല്‍ ഉപയോഗിച്ചത്. 43,36,461.

1,47,059 പേര്‍ക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും നല്‍കി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് വിതരണത്തില്‍ മുമ്പില്‍.

കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാക്‌സിന്‍വിതരണ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ആദ്യഡോസ് സ്വീകരിക്കാം. സംസ്ഥാനത്ത് ആകെ വിതരണം ചെയ്തതില്‍ 22.08 ലക്ഷം വാക്‌സിനും സ്വീകരിച്ചത് സ്ത്രീകളാണ്.

18.06 ലക്ഷം പുരുഷന്‍മാരും 630 ട്രാന്‍സ്ജെന്‍ഡേഴ്സും വാക്‌സിന്‍ സ്വീകരിച്ചു. അതേസമയം 54 ദിവസത്തിനുശേഷം സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here