രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 1,45,384 പുതിയ കേസുകൾ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു.  രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. 77,567 പേർ രോഗമുക്തരായപ്പോൾ 794 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ആറുമാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ ബാധയാണ്  ഇന്ന് രേഖപ്പെടുത്തിയത്.ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷം കടന്നു.

കൊവിഡ്​ രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കർണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ .

മഹാരാഷ്ട്രയിൽ 58,993 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 301 മരണങ്ങളാണ് സ്ഥിതീകരിച്ചത്.

മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം ഒമ്പതിനായിരത്തോളം കേസുകൾ  സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 9695 പേർക്കും കർണാടകയിൽ 7955 പേർക്കും  പഞ്ചാബിൽ 2997 പേർക്കും തമിഴ്നാട്ടിൽ 5441 പേർക്കും ഗുജറാത്തിൽ 4541 പേർക്കും ദില്ലിയിൽ 8521 പേർക്കും രോഗം സ്ഥിതീകരിച്ചു.

 രാജ്യത്ത് ഇതുവരെ 9.80 കോടിയിലേറെ പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News