മുംബൈയിൽ റെംഡെസിവീർ പൂഴ്ത്തി വച്ച് ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്ന സംഘം പിടിയിൽ

കോവിഡ് രോഗബാധ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന മുംബൈ നഗരത്തിൽ  റെംഡെസിവീർ  തുടങ്ങിയ മരുന്നുകളുടെ ലഭ്യത കുറവാണ് മറ്റൊരു വെല്ലുവിളിയിയായിരിക്കുന്നത്.

പരാതികളെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഏകദേശം മുന്നൂറോളം കുപ്പി മരുന്ന് പൂഴ്ത്തിവച്ചതായി കണ്ടെത്തി.  4000 രൂപ വിലയുള്ള മരുന്ന് ബ്ലാക്ക് മാർക്കറ്റിൽ 60000 രൂപയാണ് ഈടാക്കി വരുന്നത്.

കോവിഡ് ചികിത്സയ്ക്ക് അത്യാഹിത വിഭാഗങ്ങളിൽ  ഉപയോഗിക്കുന്ന റെംഡെസിവീർ മരുന്നിന് മുംബൈയിൽ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് തടയുന്നതിനായി പോലീസ് രംഗത്ത്. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് പൂഴ്ത്തി വച്ച മരുന്നുകൾ പോലീസ് പിടിച്ചെടുത്തത്.

272 കുപ്പി മരുന്ന് അന്ധേരി.  ജോഗേശ്വരി, തുടങ്ങിയ  മേഖലകളിലെ ഫാർമ  കടകളിൽ നിന്നുമാണ്   പോലീസ് കണ്ടെടുത്തത് .  സംഭവവുമായി ബന്ധപ്പെട്ട് ഏജന്റ് ആയി പ്രവർത്തിക്കുന്ന  സഫ്രസ് ഹുസൈൻ എന്നയാളെ പോലീസ് പിടികൂടി. പിടിച്ചെടുത്ത മരുന്ന് ആശുപത്രികൾക്ക് നൽകിയാതായി പോലീസ് അറിയിച്ചു.

വിപണിയിൽ 4,000 രൂപ വിലയുള്ള റെംഡെസിവിർ മരുന്നിന്റെ വില  1200 രൂപയായി കുറയ്ക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സാധാരണക്കാർക്ക് താങ്ങുവാനാകുന്ന നിലയിലേക്ക്  ജീവരക്ഷാ മരുന്നിന്റെ വില നിയന്ത്രിക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഒരു മഹാമാരിയെയാണ് നേരിടുന്നതെന്ന പരിഗണന നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 58,993 പേർക്കാണ് . രോഗം പിടിപെട്ടവരുടെ എണ്ണം ഇതോടെ 32.88 ലക്ഷമായി. 301 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്.

മുംബൈയിൽ 9,200 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.  35 പേർ മരണപ്പെട്ടു. മരണസംഖ്യ 11,909 ആയി ഉയർന്നു. നഗരത്തിൽ രോഗികളുടെ എണ്ണം 5,00,898 ആയി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News