ഹരിയനയിലെ കെഎംപി, കെജിപി എക്സ്പ്രസ്സ്‌ വേ കർഷകർ ഉപരോധിക്കുന്നു

ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ്‌ വേ കർഷകർ ഉപരോധിക്കുന്നു. നാളെ രാവിലെ 8 വരെ 24 മണിക്കൂറാണ് ഉപരോധം.

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 135 ദിവസങ്ങൾ പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കി  കർഷകർ.

ഹരിയനയിലെ KMP-kgp ദേശിയ പാത  ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ശക്തമായി പുരോഗമിക്കുന്നു . നാളെ രാവിലെ 8 വരെ 24 മണിക്കൂറാണ് കർഷകർ ദേശിയപാത ഉപരോധിക്കുക.

സംയുക്ത കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരും സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഉള്ളവർ ദേശിയ പാത ഉപരോധത്തിൽ പങ്കെടുക്കുന്നു.

കർഷക സമരം തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കർഷകർ സമരം കൂടുതൽ ശക്തമാക്കുന്നത്.

അംബേദ്കറുടെ ജന്മവാർഷിക ദിന മായ ഏപ്രിൽ 14ന് കർഷകർ “സംവിധാൻ ബച്ചാവോ” ദിവസമായി ആചാരിക്കും.

ഏപ്രിൽ 18ന് പ്രാദേശിക കർഷക നേതാക്കളെ കർഷകർ സമരവേദിയിൽ വച്ച് ആദരിക്കും.

കർഷക സമരം 150 ദിവസം പിന്നിടുന്ന ഏപ്രിൽ  24 ന് ദില്ലി അതിർത്തിയിൽ പ്രത്യേക പരിപാടികൾ കർഷകർ സംഘടിപ്പിക്കും.

കർഷകർ തൊഴിലാളികൾ , ജീവനക്കാർ, യുവാക്കൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംയുക്ത കിസാൻ സമിതി വ്യക്തമാക്കി

തൊഴിലാളി ദിനമായ മെയ്‌ 1ന് അതിർത്തിയിൽ നടക്കുന്ന സമരപരിപാടികൾ ലോക തൊഴിലാളികൾക്ക് കർഷകർ സമർപ്പിക്കും.

മെയ്‌ മാസത്തിൽ കർഷകരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

കർഷകർക് സമരം തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News