തലസ്ഥാനത്ത് 100 പവന്‍ സ്വർണ്ണം കവർന്ന സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

ജുവലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.റൂറൽ എസ് പി പി കെ മധു സംഭവ സ്ഥലത്ത് പരിശോധന നടത്തി.

അന്വേഷണം ഊർജിതമാക്കിയതായും CCTV ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായും Sp പറഞ്ഞു. ഇന്നലെ രാത്രി 8 മണിയോടെ നടന്ന ഹൈവേ റോബറി പോലിസ് വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.

കേസന്വേഷണം ആറ്റിങ്ങൽ DySP ഏറ്റെടുത്തതിന് പിന്നാലെ തിരുവനന്തപുരം റൂറൽ എസ്പി പി.കെ മധു സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ജൂവലറി ഉടമയേയും ഡ്രൈവറെയും സ്ഥലത്തെത്തിച്ച് വിശദമായി സംഭവം ചോദിച്ചറിഞ്ഞു.

തുടർന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയ  ഡ്രൈവർ അരുണിനെ ഇറക്കി വിട്ട വാവറയമ്പലത്തും റൂറൽ എസ്പി പരിശോധന നടത്തി.

പ്രതികൾ സഞ്ചരിച്ച വാഹനത്തെ പറ്റി ചില വിവരങ്ങൾ പോലീസിന് ലഭിച്ചതായിട്ടാണ് വിവരം .മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം നഗരത്തിലും ,രണ്ട് മാസങ്ങൾക്ക് മുൻപ് തക്കലയിലും നടന്ന സമാന സംഭവങ്ങളിലെ പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണോ എന്ന് പോലീസ് അന്വേഷിച്ചു.

സമാന കുറ്റക്യത്വം ചെയ്യുന്ന സംഘത്തിലെ ചിലരെ പോലീസ് നിരീക്ഷിക്കുന്നുണ്ട് . പ്രതികൾ ഉടൻ പിടിയിലാകും എന്ന് റൂറൽ എസ്പി PK മധു പറഞ്ഞു . ഇന്നലെ രാത്രി 8 മണിയോടെയാണ് മംഗലപുരം ടെക്നോ സിറ്റിക്ക് സമീപം സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ  സ്വർണ്ണം കവർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here