രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ചികിത്സയിൽ കഴിയുന്നത് 10 ലക്ഷത്തോളം പേര്‍; സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. കോവിഡ് കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു . 10 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് .

സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. മുംബൈയിൽ 50ഓളം വാക്‌സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി.വരും ദിവസങ്ങളിൽ വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് മരുന്ന് കമ്പനികൾ വ്യക്തമാക്കി.

യുപിയിൽ 3 സ്ത്രീകൾക്ക് കൊറോണ വാക്‌സിന് പകരം പേപ്പട്ടി വിഷബാധ വാക്‌സിൻ കുത്തിവെച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ.  ആശങ്കയായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.

രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. 77,567 പേർ രോഗമുക്തരായപ്പോൾ 794 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷം കടന്നു .മഹാരാഷ്ട്രയിൽ 58,993 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു .

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 301 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം ഒമ്പതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത് .

24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 9695 പേർക്കും  ഗുജറാത്തിൽ 4541 പേർക്കും ദില്ലിയിൽ 8521 പേർക്കും രോഗം സ്ഥിതീകരിച്ചു. രാജ്യത്ത് ഇതുവരെ 9 കോടിയിലേറെ പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു.വാക്‌സിൻ ക്ഷാമത്തെ തുടർന്ന് മുംബയിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം അടച്ചുപൂട്ടി.

വരും ദിവസങ്ങളിൽ വാക്‌സിൻ വിതരണം വർധിപ്പിക്കുമെന്ന് മരുന്ന് കമ്പനികൾ വ്യക്തമാക്കി.അടുത്ത മാസത്തോടെ പ്രതിമാസ ഉത്പാദനം 100 മില്യണിലേക്ക് ഉയർത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

നിലവിൽ പ്രതിമാസ ഉൾപ്പാദനം 70 മില്ലിയൻ ആണ്.അതേ സമയം ഉത്തർപ്രദേശിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ 3 സ്ത്രീകൾക്ക് പേപ്പട്ടി വിഷബാധ വാക്‌സിൻ കുത്തിവച്ച കേസിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം കൊറോണ വാക്‌സിൻ സ്വീകരിക്കാൻ UP യിലെ ഷംലിയിലെ കൊറോണ വാക്‌സിൻ സെന്ററിൽ എത്തിയ സ്ത്രീകൾക്കാണ് ദുരനുഭവം.

വാക്‌സിൻ സ്വീകരിച്ച് വീട്ടിലെത്തിയ ശേഷം ശാരീരികആശ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചെന്നപ്പോഴാണ് വാക്‌സിൻ മാറിയ വിവരം പുറത്താകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News